നിറമിഴികള്‍

ഒരു  മീനമാസത്തിലെ  സൂര്യന്‍  അസ്തമയത്തിനു 
 മടിച്ചു  മടിച്ചു  നില്‍ക്കുന്നു…
ആകാശത്ത്   കൂടണയാന്‍  പറക്കുന്ന  കിളികള്‍….
അമ്പലപറമ്പില്‍ പുല്ലു  തിന്നു  മേഞ്ഞു  നടക്കുന്ന  ആരുടെയുമല്ലാത്ത  കുറെ  
നാല്‍ക്കാലികള്‍..
****************************

കൂട്ടത്തിലെ ഏറ്റവും  ഇളയവനെ  കാണാനില്ലാതെ ചുറ്റും  ഓടി  നടന്നു  നോക്കുന്ന 

അതിന്റെ  സഹോദരങ്ങള്‍…

****************************
ഇരുട്ടിനു  കനം  കൂടി  കൂടി  വന്നു….
നാല്‍ക്കാലികളെല്ലാം  കണ്ണടച്ചു..
സഹോദരങ്ങളുടെ  കണ്ണുകള്‍  മാത്രം  അടയ്ക്കാതെ…നിറഞ്ഞൊഴുകി…
****************************
Follow

Get every new post delivered to your Inbox.