ട്യൂഷന്‍ ക്ലാസ്സില്‍ നിന്നും വരുന്ന വഴി …ആളൊഴിഞ്ഞ ആ പറമ്പിലെ വലിയ മൂവാണ്ടന്‍ മാവില്‍
കുലകളായി കിടക്കുന്ന മാങ്ങകള്‍ നോക്കി ഒറ്റയേറ്..
ഈശ്വര!! കല്ല്…സുകുവേട്ടന്റെ വീടിന്റെ ഓട്ടിന്‍ പുറത്താണല്ലോ വീണത്…
ഓടിയാലോ…ചുറ്റും നോക്കി …ഭാഗ്യം ആരും കണ്ടില്ല…..
വേഗം ഓടി… മനസ്സില്‍ പെട്ടന്ന് ഒരു മിന്നല്‍.. ഞാന്‍ എന്ത് പണിയാണ് കാണിച്ചത് …
ഓടു എറിഞ്ഞു പൊട്ടിച്ചിട് മുങ്ങാന്‍ നോക്കുന്നു കള്ളന്‍ …
ഞാന്‍ അവിടെ ദൂരെ നിന്ന് ആ മാവിലെക്കും സുകുവേട്ടന്റെ വീട്ടിലേക്കും ഒന്ന് നോക്കി ….
പിന്നെ വരുന്നത് വരട്ടെ എന്ന് വിചാരിച്ചു സുകുവേട്ടന്റെ വീട്ടിലേക്കു നടന്നു …
അവിടെ ചെന്നപ്പോള്‍ സുകുവേട്ടന്റെ അമ്മ ദേഷ്യത്തോടെ ”എടാ നിന്റെ കൂട്ടുകാരെ കൊണ്ട് വല്യ ശല്യമായി..ഇന്ന് ഇതാ ഒരു ഓടു എറിഞ്ഞു പൊട്ടിച്ചിരിക്കുന്നു അശ്രീകരങ്ങള്‍…എന്റെ കയ്യില്‍ കിട്ടട്ടെ എല്ലാത്തിനേം ഞാന്‍ ശരിയാക്കുണ്ട് ഒരു ദിവസം…”
വേണ്ട സത്യം ഇപ്പൊ പറഞ്ഞാല്‍ എനിക്ക് കിട്ടും പണി …”
ഞാന്‍ മെല്ലെ ഒന്നും അറിയാത്തപോലെ ചോദിച്ചു ..”സുകുവേട്ടന്‍ എവടെ …” അവന്‍ പറമ്പിലേക്ക് ഇപ്പൊ അങ്ങട്ട് പോയെ ഉള്ളു ..”
എന്നാ ഞാന്‍ പോട്ടെ എന്ന് പറഞ്ഞു വേഗം അവിടുന്നു രക്ഷപെട്ടു ..
പിറ്റേ ദിവസം ഫുട്ബോള്‍ കളിക്കിടെ ..സുകുവേട്ടന്‍ ഒരു ചെറു ചിരിയോടെ തോളില്‍ തട്ടിക്കൊണ്ടു പറഞ്ഞു ” എടാ ലക്‌ഷ്യം കൃത്യമായി കാണണം ആദ്യം എന്നിട്ടുവേണം പന്ത് അടിക്കാന്‍ …മനസിലായോട ..അല്ലെങ്ങില്‍ എല്ലായിടത്തും നിന്റെ ഉന്നം തെറ്റും …”
ഒരു അഭിപ്രായം ഇടൂ
ഇതുവരെ അഭിപ്രായങ്ങള്‍ ഇല്ല.
ആര്‍എസ്‌എസ് കൊണ്ടുവരിക TrackBack Identifier URI
